ഓപ്ഷന്‍ രജിസ്ട്രേഷന്‍ ജൂലൈ 21 വരെ നീട്ടി
തിരുവനന്തപുരം: പ്രഫഷണല്‍ കോഴ്സുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്ട്രേഷനുള്ള സമയപരിധി ജൂലൈ 21 വരെ നീട്ടി. സ്വാശ്രയ പ്രഫഷണല്‍ കോളജ് പ്രവേശനത്തന് നിലവിലുള്ള സീറ്റ് അനുപാതം തുടരാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണിത്.
രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയത്. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 21-ാം തീയതി രാവിലെ പത്ത് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്റര്‍ ചെയ്യാം.
ഏതാണ്ട് 40,000 ഓളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഓപ്ഷനുകള്‍ ഇതുവരെ രജിസ്റര്‍ ചെയ്ത് കഴിഞ്ഞു. സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമം അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ രജിസ്റര്‍ ചെയ്യുന്നത്. സ്വാശ്രയ പ്രഫഷണല്‍ കോളജില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം 50:50 എന്ന അനുപാതം നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഓപ്ഷന്‍ രജിസ്റര്‍ ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ നല്‍കേണ്ടി വരും.
സാമ്പത്തിക മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്വാശ്രയ നിയമത്തിലെ ഫീസ് വ്യവസ്ഥ. സീറ്റ്, ഫീസ്, സംവരണം എന്നിവ നോക്കിയാണ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അനുകൂലമായ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ 50:50 എന്ന അനുപാതത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അങ്ങനെ വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്റര്‍ ചെയ്യാന്‍ വീണ്ടും സമയം നല്‍കിയേക്കും.
മെഡിക്കല്‍ കോഴ്സുകളില്‍ ജൂലൈ 25ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ആഗസ്ത് ഒന്നിന് ക്ലാസുകള്‍ ആരംഭിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശമുണ്ട്. ഓപ്ഷന്‍ രജിസ്റര്‍ ചെയ്യാന്‍ വീണ്ടും സമയം അനുവദിച്ചാല്‍ പ്രവേശന നടപടി തുടങ്ങാന്‍ വീണ്ടും ഒരാഴ്ച കൂടി വൈകും.












Click it and Unblock the Notifications