ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് നിയമം കൊണ്ടുവരണം
ബാംഗ്ലൂര്‍: ശബരിമലയില്‍ 10നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കാത്ത ക്ഷേത്ര അധികൃതരുടെ നടപടി സ്ത്രീകളെ അവഹേളിക്കലാണെന്ന് ആള്‍ ഇന്ത്യ പ്രോഗ്രസീവ് ജനതാദള്‍ നേതാവ് എ.കെ.സുബ്ബയ്യ ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് സുബ്ബയ്യ ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് മാപ്പു പറയേണ്ടി വന്നതിലൂടെ സ്ത്രീകളോടുള്ള അവഹേളനത്തിന് കന്നഡ നടി ജയമാല വിധേയമായിരിക്കുകയാണെന്നും സുബ്ബയ്യ പറഞ്ഞു.












Click it and Unblock the Notifications