എസ്എഫ്ഐ മാര്‍ച്ച് അക്രമാസക്തമായി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ നിയമം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
ആലപ്പുഴ ജില്ലയിലെ രണ്ട് സ്വാശ്രയ കോളേജുകളിലേക്കാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ചേര്‍ത്തല കെ.വി.എം സ്കൂള്‍ ഓഫ് നഴ്സിംഗ്, പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലേക്കാണ് മാര്‍ച്ച് നടത്തിയത്.
നഴ്സിംഗ് സ്കൂള്‍ കെട്ടിടത്തിന്റെ ചില്ലുകളും വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തു. സെക്യൂരിറ്റി ജീവനക്കാരനായ സെവ്യറിന് പരുക്കേറ്റു. എന്‍ജിനീയറിംഗ് കോളജിന്റെ വാഹനങ്ങളും അക്രമത്തില്‍ തകര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications