ട്രോളിംഗ് നിരോധനം നീട്ടിയതിനെതിരെ അപ്പീല്‍ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ട്രോളിംഗ് നിരോധനം ആഗസ്ത് 15 വരെ നീട്ടിയ സുപ്രിം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് അമ്പായത്തോട് കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കല്‍ ഒരു വര്‍ഷത്തേക്ക് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.
കോട്ടയം ജില്ലാ കളക്ടറായ റാണി ജോര്‍ജിനെ സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 15,663 ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അന്തരിച്ച മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ വി.പി.സത്യന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications