Get Updates
Get notified of breaking news, exclusive insights, and must-see stories!

15,633 ഒഴിവുകള്‍ പിഎസ്സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ വിവിധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ 15, 633 ഒഴിവുകള്‍ പിഎസ്സി യ്ക്ക് റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ഒഴിവുകള്‍ എത്രയും വേഗം നികത്തണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇത്രയധികം ഒഴിവുകല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബാക്കിയുള്ള ഒഴിവുകള്‍ കൂടി എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ഒഴിവുകളെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രിസഭ കളക്ടര്‍മാരോടും ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും ആവശ്യപ്പെട്ടത്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര ചുരുങ്ങിയ കാലപരിധിക്കുള്ളില്‍ ഇത്രയും ഒഴിവുകള്‍ ഒന്നിച്ചു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- മുഖ്യമന്ത്രി അറിയിച്ചു.

കരിമണല്‍ ഖനനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന എല്‍ഡിഎഫ് നയത്തില്‍ മാറ്റില്ല. വ്യവസായ വകുപ്പില്‍ നിന്ന് സ്വകാര്യക്കമ്പനിയ്ക്ക് ഖനനത്തിന് അനുമതി നല്‍കിയതായുള്ള ആരോപണത്തില്‍ വേണ്ടവിധം അന്വേഷണം നടത്തി സത്വര നടപടി സ്വീകരിക്കും.

നിരോധിക്കപ്പെട്ട മുസ്ലിം തീവ്രവാദ സംഘടനയായ സിമി കേരളത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങളെയും സംഘടനകളെയും കണ്ടെത്താന്‍ സംസ്ഥാനത്തിന് ഫലപ്രദമായ മാര്‍ഗങ്ങളുണ്ട്- അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+