സുനാമി: മരണസംഖ്യ 531 ആയി
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലുണ്ടായ രണ്ടാം സുനാമി ദുരന്തത്തില്‍ മരിച്ചവരുടെഎണ്ണം 531 ആയി. അതിനിടെ മറ്റൊരു സുനാമിക്ക് കൂടി സാധ്യതയുണ്ടെന്ന് അപവാദം പരന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
ചൊവ്വാഴ്ച നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടല്‍ നൂറോളം മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ ഉയര്‍ന്നതായി സ്ഥിരീകരിച്ചത്. 230ഓളം പേരെ കാണാതായിട്ടുണ്ട്. 54,000പേര്‍ ഭവന രഹിതരായി.
കടലിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാറിന് ലഭിച്ചിരുന്നെങ്കിലും മറ്റ് കേന്ദ്രങ്ങളിലേക്ക് ഈ വിവിരം കൈമാറാതിരുന്നതാണ് മരണസംഖ്യ കൂടാനിടയാക്കിയത്.
പസഫിക് സുനമി മുന്നറിയിപ്പു കേന്ദ്രത്തില്‍ നിന്നും ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് സര്‍ക്കാറിന് മുന്നറിയിപ്പ് ലഭിച്ചത്. മുന്നറിയിപ്പ് 45മിനിട്ട് മുമ്പ് കിട്ടിയെങ്കിലും തീരദേശത്തേയ്ക്ക് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതിന്‍ വിവരം കൈമാറാനായില്ല.
രണ്ട് വര്‍ഷം മുമ്പുണ്ടായ സുനാമി ദുരന്തം ഇന്തോനേഷ്യയില്‍ സര്‍വ്വനാശം വിതച്ചിരുന്നെങ്കിലും ഇതുവരെ സുനാമി മുന്നറിയിപ്പിനുള്ള ഫലപ്രദമായ സംവിധാനം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
17,000 ദ്വീപുകളുള്ള ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പിനുള്ള സംവിധാനം കുറഞ്ഞത് 22എണ്ണമെങ്കിലും സ്ഥാപിക്കണം. ഈ സ്ഥാനത്ത് ജര്‍മനിയില്‍ നിന്ന് 2005ല്‍ കൊണ്ടുവന്ന രണ്ടെണ്ണം മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. അതു രണ്ടും കേടാവുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇന്തോനേഷ്യയ്ക്ക് യാതൊരു രാജ്യാന്തര സഹായവും ലഭിച്ചില്ല.












Click it and Unblock the Notifications