ശമ്പള കമ്മിഷന്‍ നിയമനത്തിന് കേന്ദ്ര അംഗീകാരം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള ആറാം ശമ്പള കമ്മീഷന്റെ നിയമനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
പുതിയ ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി 20,000 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാക്കിയേക്കും.
18 മാസത്തിനുള്ളില്‍ ശമ്പള പരിഷകരണവും മറ്റും പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പിന്നെയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുവരെ അടിസ്ഥാന ശമ്പളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ ഇടക്കാലാശ്വാസമായി നല്‍കിയേക്കും.
1994 ല്‍ നിയമിച്ച അഞ്ചാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് 1997 ലാണ് നടപ്പാക്കിയത്. ഇതിനായി 17,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് അധികബാധ്യതയുണ്ടായി.












Click it and Unblock the Notifications