കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് തുടരും
നെടുമ്പാശേരി: മുംബൈയില്‍ കഴിഞ്ഞയാഴ്ച നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. ആഗസ്ത് 20 വരെ വിലക്ക് തുടരാനാണ് വിമാനത്താവള അധികൃതരുടെ തീരുമാനം.
സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെങ്കിലും വിമാനത്താവളങ്ങള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആഗസ്ത് 20 വരെ വിലക്ക് നീട്ടാന്‍ തീരുമാനിച്ചത്.
വിമാനത്താവള പരിസരത്ത് തിരിച്ചറിയപ്പെടാത്ത വസ്തുക്കള്‍ പരിശോധിക്കുന്നതിന് കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘം ഓരോ മണിക്കൂറിലും റിപ്പോര്‍ട്ട് നല്‍കും.












Click it and Unblock the Notifications