ക്രൈസ്തവ മാനേജ്മെന്റ് കോളജുകള്‍ അടച്ചിടും
തിരുവനന്തപുരം: സ്വാശ്രയ കോളജ് വാഹനങ്ങള്‍ക്ക് നേരെ ബുധനാഴ്ച നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള കോളജുകള്‍ വ്യാഴാഴ്ച അടച്ചിടും.
ബുധനാഴ്ച പലയിടത്തും സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്കു നേരെ അക്രമം നടന്നിരുന്നു. തിരുവനന്തപുരത്ത് മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളജ്, ലൂര്‍ദ് മാതാ കോളജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ സ്ഥാപനങ്ങളുടെ ബസുകള്‍ക്ക് അക്രമികള്‍ തീവച്ചു.
എല്ലാ ദിവസവും പാവങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന സര്‍ക്കാര്‍ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് വളംവച്ച് കൊടുക്കുന്നത് അപലപനീയമാണെന്നും പാവപ്പെട്ടവര്‍ക്കും നിരത്തുകളില്‍ കൊടിപിടിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കും നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ക്രൈസ്തവ മാനേജ്മെന്റുകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications