എക്സൈസ് വകുപ്പ് നവീകരിക്കും: ഗുരുദാസന്‍
തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ നവീകരിക്കുന്നതിന്റെ ഭാഗമായി 300 പിസ്റലുകളും പുതിയ വാഹനങ്ങളും വാങ്ങാന്‍ തീരുമാനിച്ചതായി എക്സൈസ് മന്ത്രി പി.കെ.ഗുരുദാസന്‍ അറിയിച്ചു.
ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. വകുപ്പിലെ പ്രാഗല്‍ഭ്യം തെളിയിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് മെഡലും പാരിതോഷികങ്ങളും നല്‍കും.
ഓണം അടുത്തുവരുന്നതിനാല്‍ എക്സൈസ് വകുപ്പ് ഇനിയും ശക്തമായ റെയ്ഡുകള്‍ നടത്തും. സ്പിരിറ്റും വ്യാജമദ്യവും പിടിക്കുന്നതിന് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബന്ധരാണ്- മന്ത്രി പറഞ്ഞു.
എക്സൈസ് വകുപ്പിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ റിവോള്‍വര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പലര്‍ക്കും ഇത് ഉപയോഗിക്കാനുള്ള പരിശീലനം ലഭിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വരെയുള്ളവര്‍ക്ക് പരിശീലനം നല്‍കും. വകുപ്പിന്റെ പക്കലുള്ള വാഹനങ്ങള്‍ കാലപ്പഴക്കമുള്ളതാണ് . ഈവര്‍ഷം തന്നെ പുതിയ വാഹനങ്ങള്‍ വാങ്ങും.
ചെക്പോസ്റുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യും. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. പ്രിവന്റീവ് ഓഫീസര്‍മാരുടെ 145ഒഴിവുകള്‍ പിഎസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാഗല്‍ഭ്യം തെളിയിച്ച 15 ഉദ്യോഗസ്ഥര്‍ക്ക് പ്രഖ്യാപിച്ച മെഡലുകള്‍ ഈ സ്വാതന്ത്യ്രദിനത്തില്‍ സമ്മാനിയ്ക്കും.
പിടിച്ചെടുത്ത വസ്തുക്കളുടെ മാര്‍ക്കറ്റ് വിലയുടെ നിശ്ചിത ശതമാനം പാരിതോഷികമായി നല്‍കാനുള്ള പദ്ധതി നടപ്പാക്കും. കരീലക്കുളങ്ങര സ്പിരിറ്റു പിടിച്ചെടുത്ത സംഭവം സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ല. പ്രതികളുടെ പാര്‍ട്ടി നോക്കിയല്ല നടപടിയെടുക്കുന്നത്- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications