സ്വാശ്രയം: കേന്ദ്രനിയമം കൊണ്ടുവരണമെന്ന് കാരാട്ട്
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം സമഗ്ര നിയമം കൊണ്ടുവരണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
സ്വാശ്രയ കോളജുകള്‍ക്കു മേല്‍ സാമൂഹിക നിയന്ത്രണം കൊണ്ടുവരുന്നത് ന്യൂനപക്ഷവിരുദ്ധമല്ല. ബുധനാഴ്ച സ്വാശ്രയ കോളജുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ സിപിഎം അംഗീകരിക്കുന്നില്ല- കാരാട്ട് വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന ഘടകത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഒറ്റയടിക്ക് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല പാര്‍ട്ടിയിലേത്. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരായ സാഹചര്യത്തില്‍ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളെ നിയോഗിക്കുമെന്നും കാരാട്ട് അറിയിച്ചു.












Click it and Unblock the Notifications