രാമായണം ഇനി മൊബൈല്‍ ഫോണില്‍
കൊച്ചി: രാമായണമാസമായ കര്‍ക്കിടകത്തില്‍ മൊബൈല്‍ രാമായണ പാരായണത്തിലൂടെ ശ്രീ ശങ്കരാചാര്യ കോളജിലെ മലയാളം അധ്യാപകന്‍ ശ്രദ്ധാകേന്ദ്രമാകുന്നു.
കട്ടിയേറിയ ഇതിസാഹപുസ്തകം കയ്യില്‍ക്കരുതാതെ എവിടെയിരുന്നും വായിക്കാന്‍ തക്കവിധമാണ് പി.ആര്‍.ഹരികുമാര്‍ രാമായണത്തിന്റെ മൂന്ന് കാണ്ഡങ്ങള്‍ തന്റെ മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു ആശയം അധ്യാപകനായ ഹരികുമാറിന്റെ ബുദ്ധിയിലുദിച്ചത്. ഇന്റര്‍നെറ്റ് ഫയലുകള്‍ ഡൗണ്‍ലേഡ് ചെയ്യാന്‍ സഹായിക്കുന്ന ഇ-ബുക്ക് റീഡര്‍ എന്ന സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഹരികുമാര്‍ ഇക്കാര്യം സാധിച്ചിരിക്കുന്നത്.
കമ്പ്യൂട്ടര്‍ ഭാഷയായ ജാവ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ സെറ്റുകളിലേക്ക് ഈ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ സംവിധാനമുള്ള മൊബൈലിലാണ് ഇന്റര്‍നെറ്റില്‍ നിന്നും രാമായണത്തിന്റെ മൂന്ന് കാണ്ഡങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
ബാലകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം എന്നീ മൂന്ന് കാണ്ഡങ്ങളാണ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. രാമായണത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഇങ്ങനെ മൊബൈലിലേയ്ക്ക് പകര്‍ത്താന്‍ കഴിയുമെന്ന് ഹരികുമാര്‍ പറയുന്നു. ഇതിനായി 800 കെബി സ്പേസ് മാത്രമമേ ആവശ്യമുള്ളു.
മൊബൈലില്‍ മലയാളം സാധാരണമായി ഉപയോഗിക്കാന്‍ കഴിയുന്ന കാലം വിദൂരമല്ലെന്നും മലയാളത്തിലുള്ള മൊബൈല്‍ സന്ദേശങ്ങള്‍ താമസിയാതെ ജനശ്രദ്ധനേടുമെന്നും ഇദ്ദേഹം പറയുന്നു.
0480-2522352, 9447732352എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ ശ്രീശങ്കരാചാര്യ കോളജിലെ മലയാളവിഭാഗം അധ്യാപകനായ ഹരികുമാറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.












Click it and Unblock the Notifications