Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വികസനം: വനം വകുപ്പിന് ഭൂമി നല്‍കും

തിരുവനന്തപുരം: ശബരിമല വികസനത്തിനായി വിട്ടുകൊടുത്ത വനഭൂമിയ്ക്ക് പകരം ഇടുക്കിയിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലെ കമ്പക്കല്ലില്‍ 123. 435 ഹെക്ടര്‍ റവന്യൂഭൂമി വനംവകുപ്പിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുത്ത നിലയ്ക്കലിലെയും പെരിയാര്‍ വന്യജീവി സങ്കേതത്തിലെയും വനഭൂമിയ്ക്ക് പകരമായാണ് കമ്പക്കല്ലിലെ റവന്യൂ ഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കുന്നത്.

ദേവസ്വം മന്ത്രി ജി.സുധാകരന്‍, റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, വനം മന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഭൂമിവിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.

മൂന്നാഴ്ചയ്ക്കകം ഭൂമി സര്‍വ്വേ ചെയ്ത് വനം വകുപ്പിന് കൈമാറാനാണ് തീരുമാനം. ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ കരടു മാസ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് വനഭൂമി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുത്തത്.

പകരം ഭൂമി നല്‍കുന്ന കാര്യത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ കഴിയാതിരുന്ന പ്രശ്നമാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍ അവകാശപ്പെട്ടു.

മാസ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികള്‍ക്കും വനം വകുപ്പിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്ന് മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

പമ്പയിലെ മലിനീകരണം കുറയ്ക്കുന്നതിനും പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് നിലയ്ക്കലിലെ ഭൂമി ഉപയോഗപ്പെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+