Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ദേവപ്രശ്നത്തിനെതിരെ പന്തളം രാജാവ് കോടതിയില്‍

കൊച്ചി: ശബരിമലയില്‍ നടത്തിയ ദേവപ്രശ്നത്തില്‍ നിര്‍ദ്ദേശിച്ച പ്രശ്ന പരിഹാരക്രിയകള്‍ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പന്തളം വലിയ രാജാവ് ഹൈക്കോടതിയെ സമീപിച്ചു.

രാജാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പത്തുദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാറിനും നോട്ടീസ് അയച്ചു.

രേവതി തിരുനാള്‍ പി. രാമവര്‍മ രാജയും പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതിയും സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

പന്തളം രാജകുടുംബത്തോടും ക്ഷേത്രം തന്ത്രിയോടും കൂടിയാലോചിച്ചശേഷം മാത്രമേ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും സമ്പ്രദായങ്ങളും സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാവൂ എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

രാജകുടുംബത്തിലെ ഒരംഗത്തെയും തന്ത്രിമാരെയും ഉള്‍പ്പെടുത്തി ഉപദേശക സമിതിയെ നിയമിക്കണം. ശബരിമല ക്ഷേത്രകാര്യങ്ങളില്‍ പന്തളം രാജാവിന്റെ അവകാശാധികാരങ്ങളില്‍ ഇടപെടരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവാഭരണത്തിന്റെ തിരുമുഖം മാറ്റണമെന്നും മറ്റും ദേവപ്രശ്ന വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+