Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ വിദ്യാഭ്യാസ ലോബിയെ സഹായിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ച എസ്എഫ്ഐ സംസ്ഥാനത്തെ വിവിധ സ്വാശ്രയ കോളജുകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കേരളത്തിലെ വിദ്യാര്‍ത്ഥികളെ കണ്ണുവെയ്ക്കുകയും അവരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുകയാണ് അന്യസംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലെ പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിനുള്ള കൗണ്‍സിലുംഗ് വ്യാഴാഴ്ചയാണ് നടക്കുന്നത്.

കര്‍ണാടകത്തിലാകട്ടെ അത് ജൂലൈ അവസാനവാരത്തില്‍ നടക്കും. ഈ രണ്ടുകാര്യങ്ങളും വച്ച് നോക്കുമ്പോള്‍ ഈസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസലോബികള്‍ക്കുവേണ്ടിയാണ് എസ് എഫ് ഐ ആക്രമണം നടത്തിയതെന്ന് സംശയിക്കേണ്ടതാണ്.

സര്‍ക്കാറിന്റെ പുതിയ സ്വാശ്രയ നിയമം കോടതി നിരോധിച്ചിട്ടില്ല. ഈവര്‍ഷത്തെ പ്രവേശനത്തിന് പഴയരീതിതന്നെ പിന്തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്നത് അനുവദനീയമല്ല.

എസ് എഫ് ഐക്കാര്‍ നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ല. വിദ്യാഭ്യാസ മന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവോടെയാണ് പ്രവര്‍ത്തകര്‍ ക്രമസമാധാനം അട്ടമറിക്കുന്നത്.

മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇതിനെതിരെ ഇതേവരെ നടപടിയെടുത്തിട്ടില്ല. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്-ചെന്നിത്തല അഭിപ്രായപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+