Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി

തിരുവനന്തപുരം: മൈത്രി ഭവനനിര്‍മ്മാണ പദ്ധതിയിലെ അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ താലൂക്ക് മാര്‍ച്ച് അക്രമാസക്തമായി.

തിരുവനന്തപുരം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡ് തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തതാണ് രംഗം വഷളാക്കിയത്.

കല്ലേറിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സമാധാനപരമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+