Get Updates
Get notified of breaking news, exclusive insights, and must-see stories!

ലബനണില്‍ നിന്ന് 100 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

ലബനണ്‍: ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാസ്ഥിതി മോശമായ ലബനണില്‍ നിന്ന് 100ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ബാക്കിവരുന്നവര്‍ നാവിക സേനയുടെ കപ്പലുകളില്‍ കയറുന്നതിനായി ബെയ്റൂട്ട് തുറമുഖത്ത് എത്തിയിട്ടുണ്ട്.

ഇന്ത്യക്കാരെ കൊണ്ടുവരുന്ന അതേ കപ്പലില്‍ത്തന്നെ ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ ആളുകളെയും ലബനണില്‍നിന്ന് മാറ്റാന്‍ ഇരു രാജ്യങ്ങളും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലബനണില്‍ മൊത്തം 12,000ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ 100 പേരെ റോഡ് മാര്‍ഗം ദമാസ്കസില്‍ എത്തിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് നവ്തേജ് സര്‍ന പറഞ്ഞു.

ലബനണിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരിച്ചുപോരാന്‍ താല്പര്യമുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് സര്‍ന വ്യക്തമാക്കി. ആളുകളെ തിരിച്ച് കൊണ്ടുപോരുന്നതിനായി ബെയ്റൂട്ടിലെത്തിയിരിക്കുന്ന നാവികസേനയുടെ നാല് കപ്പലുകളിലായി മൊത്തം ആയിരം പേര്‍ക്കാണ് യാത്രാ സൗകര്യമുള്ളത്.

പന്ത്രണ്ടായിരത്തില്‍ 630പേര്‍മാത്രമാണ് ഇന്ത്യയിലേക്ക് തിരിച്ചുപോരാന്‍ താല്പര്യം കാണിച്ചിരിക്കുന്നത്. ഇതില്‍ കൂടുതലായുമുള്ളത് ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണ്.തിരിച്ചുപോരുന്നവരുടെ എണ്ണം കൂടുകയാണെങ്കില്‍ ഇവരെ സിറിയിയിലെത്തിച്ചശേഷം വിമാനമാര്‍ഗം രാജ്യത്തെത്തിക്കാനാണ് തീരുമാനം.

കപ്പലുകളിലെ യാത്രാ സൗകര്യമനുസരിച്ചായിരിക്കും ശ്രീലങ്ക, നേപ്പാള്‍ പൗരന്മാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ കൂടുതല്‍ പൗരന്മാരെ ലബനണില്‍നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+