ബാംഗ്ലൂരില്‍ ബസില്‍ ബോംബ് കണ്ടെത്തി
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ബസില്‍ നാടന്‍ ബോംബ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ബസില്‍ ബോംബ് കണ്ടെത്തിയത്. ബസിലെ അവസാനത്തെ സീറ്റില്‍ കണ്ട വസ്തു ബോംബാണെന്ന് സംശയം തോന്നിയ കണ്ടക്ടര്‍ പൊലീസിനെ വിരമറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ജെലാറ്റിന്‍ അടങ്ങിയ നാടന്‍ ബോംബാണ് അതെന്ന് വ്യക്തമായി. തുടര്‍ന്ന് മൈസൂര്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബോംബ് നിര്‍വീര്യമാക്കി.
സംഭവത്തെ തുടര്‍ന്ന് റെയില്‍വെ സ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications