Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയമാല പ്രായശ്ചിത്ത പൂജകള്‍ നടത്തി

ഉഡുപ്പി: ശബരിമല ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്ന് വിവാദ പ്രസ്താവന നടത്തിയ കന്നഡ നടി ജയമാല 18 വര്‍ഷംമുമ്പ് താന്‍ ചെയ്ത പ്രവൃത്തിയ്ക്ക് പ്രായശ്ചിത്തമായി പൂജകള്‍നടത്തി.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കമ്പല്‍ഘട്ടയിലെ മഹാലിംഗേശ്വര ക്ഷേത്രത്തിലാണ് ഇവര്‍ പ്രായശ്ചിത്ത പൂജകളും ഹോമങ്ങളും നടത്തിയത്. ഭര്‍ത്താവിനൊപ്പമെത്തിയ ജയമാല മൂന്ന് ദിവസം ഇവിടെ താമസിച്ചാണ് പൂജകള്‍ പൂര്‍ത്തിയാക്കിയത്.

കുടുംബത്തിന്റെ ഐശ്വരത്തിനുവേണ്ടി നടത്തുന്ന ദുര്‍ഗ നമസ്കാര പൂജയോടെയാണ് കര്‍മ്മങ്ങള്‍ അവസാനിപ്പിച്ചത്. മംഗലാപുരത്തുനിന്നെത്തിയ പൂജാരിയുടെ കാര്‍മികത്വത്തിലാണ് പൂജകള്‍ ചെയ്തത്.

ശബരിമലവിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയമാല തയ്യാറായില്ല. തന്റെ പ്രവൃത്തിയ്ക്കുള്ള പ്രായശ്ചിത്തമായും കുടംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയുമാണ് പൂജകള്‍ നടത്തിയതെന്ന് അവര്‍ പറഞ്ഞു.

ഉഡുപ്പി ജില്ലയിലെ മറ്റ് മഹാലിംഗേശ്വര ക്ഷേത്രങ്ങളിലും ജയമാല പ്രായശ്ചിത്തപൂജകള്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+