മുംബൈ സ്ഫോടനം: മൂന്ന് പേര്‍ അറസ്റില്‍
മുംബൈ: ജൂലൈ പതിനൊന്നിന് മുംബൈയിലെ ട്രെയിനുകളിലുണ്ടായ സ്ഫോടനപരമ്പരയുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന മൂന്ന് പേരെ മുംബൈ പൊലീസിലെ ആന്റി ടെറര്‍ സ്ക്വാഡ് അറസ്റുചെയ്തു.
ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകരാണിവരെന്ന് പൊലീസ് പറഞ്ഞു. ലഭ്യമായ സൂചനകള്‍ പ്രകാരം ലഷ്കര്‍ ഇ തോയ്ബയാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്.
മുഹമ്മദ് കലാം, ഖാലിദ് അസിം, മുംതാസ് എന്നിവരാണ് അറസ്റിലായത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഇവരെ മാസ്ഗോണിലെ കോടതിയില്‍ ഹാജരാക്കും.
ഇവരില്‍ മുഹമ്മദ് കലാം, ഖാലിദ് അസിം എന്നിവര്‍ ബീഹാറിലെ മധുബനി ജില്ലക്കാരും മുംതാസ് നവി മുംബൈ സ്വദേശിയുമാണ്.
ഇതിനിടയില്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുടെ രേഖാ ചിത്രങ്ങള്‍ നാഗ്പൂര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications