ലബനണില്‍നിന്നുള്ള ആദ്യസംഘം വെള്ളിയാഴ്ചയെത്തും
ദില്ലി: ലബനണില്‍നിന്നുള്ള 608പേരടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘം വെള്ളിയാഴ്ച മുംബൈയിലെത്തും.
സംഘത്തില്‍ 23 സ്ത്രീകളും നാല് കുട്ടികളുമുണ്ട്. കൂടാതെ ശ്രീലങ്കയിലേക്കും നേപ്പാളിലേക്കുമുള്ള 13 പേരും സംഘത്തിലുണ്ട്.
വ്യാഴാഴ്ചയാണ് ഐഎന്‍എസ് മുംബൈഎന്ന നാവികസേനാകപ്പിലില്‍ ലബനണില്‍ നിന്ന് ഇവരെ സൈപ്രസില്‍ എത്തിച്ചത്. ഇവിടെനിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങളിലാണ് ഇവരെ മുംബൈയിലെത്തിക്കുകയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
ലബനണില്‍ നിന്ന് തിരകെപ്പോരാന്‍ തയ്യാറുള്ള ബാക്കി ഇന്ത്യക്കാരെ ഐഎന്‍എസ് ബ്രഹ്മപുത്ര എന്ന മറ്റൊരു നാവികസേനാ കപ്പിലില്‍ വെള്ളിയാഴ്ച സൈപ്രസിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസ്സി ലബനണിലെ ബാക്കിയുള്ള ഇന്ത്യക്കാരോട് അവിടം വിട്ടുപോരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലബനണിലെ നടപടികളെല്ലാം എംബസ്സി പൂര്‍ത്തിയാക്കി വരുകയാണ്.












Click it and Unblock the Notifications