Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം മാപ്പ് പറയണം: ചെന്നിത്തല

തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ അക്രമങ്ങളുടെ പേരില്‍ സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട് മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അന്യസംസ്ഥാന ലോബിയെ സഹായിക്കാനാണ് എസ്എഫ്ഐ അക്രമത്തിലേക്കു തിരിഞ്ഞത്. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇതിന് നേതൃത്വം കൊടുത്ത എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയാറാകണം. എസ്എഫ്ഐയുടെ അക്രമ സമരങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കണം. സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് ആന്റണി സര്‍ക്കാര്‍ കൊണ്ടു വന്ന രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നുളള പ്രായോഗിക സമീപനം മാത്രമേ ഫലപ്രദമായി നടപ്പാകാന്‍ കഴിയുകയുള്ളു.

സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. അനഭലഷണീയമായ പ്രവര്‍ത്തനങ്ങള്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിന് പകരം നിയമം കൈയ്യിലെടുക്കാനുള്ള ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കും.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ കോടതിയിലാണ്. കോടതി ഇതിന്റെ നാനാവശങ്ങള്‍ പരിശോധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ കൊടുത്ത എസ്എഫ്ഐ അക്രമങ്ങള്‍ നടത്തിയത് ശരിയായ നടപടിയല്ല.

സിപിഎം അധികാരത്തില്‍ വന്നപ്പോഴെല്ലാം കേരളത്തില്‍ ഇത്തരം അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മൂക്കിന് താഴെയാണ് ഈ അക്രമസംഭവങ്ങളെല്ലാം അരങ്ങേറിയത്. ഇതിനെക്കുറിച്ച് ഇവര്‍ക്ക് അറിയില്ലെങ്കില്‍ പിന്നെ എന്താണ് ഇവരുടെ പണി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ഈ അക്രമത്തെ ന്യായീകരിക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+