അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ: ഹര്‍ജി ഹൈക്കോടതി തളളി
കൊച്ചി: അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത 11 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
സത്യപ്രതിജ്ഞ ഭരണഘടന അനുസൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ. രാധാകൃഷ്ണന്‍, വി.രാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹര്‍ജി തള്ളിയത്. അള്ളാഹുവെന്നാല്‍ ദൈവനാമമാണെന്നും അതിനാല്‍ സത്യപ്രതിജ്ഞ ഭരണഘടനാനുസൃതമാണെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ഭാരതീയ യുവമോര്‍ച്ച വൈസ് പ്രസിഡന്റ് മധു പരുമലയാണ് അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത 11 പേരെ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
നിയമസഭാംഗമെന്ന നിലയില്‍ ഇവര്‍ക്കുള്ള ശമ്പളവും ആനൂകല്യങ്ങളും തടയണമെന്നും സഭാ നടപടികളില്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭയില്‍ അംഗമായിരുന്ന ഉമേഷ് ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി വിധി ഇവരുടെ കാര്യത്തിലും ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അള്ളാഹുവിന്റെ നാമധേയത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ വിലക്കിയാല്‍ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് എതിരാകുമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.
വി.കെ. അബ്ദുറബ്, എം.ഉമ്മര്‍, മുഹമ്മദുണ്ണി ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, വി. കെ.ഇബ്രാഹിംകുഞ്ഞ്, പി. അഹമ്മദാലി, എം.എ.സലാം, വര്‍ക്കല കഹാര്‍, എം.എ.വാഹിദ്, കെ.ടി.ജലീല്‍, ടി.എം.റഹിം എന്നിവരാണ് അള്ളാഹുവിന്റെ നാമധേയത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.












Click it and Unblock the Notifications