വി.എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ കെ.എം.ഷാജഹാനെയും പി.ടി.മുരളീധരനെയും സിപിഎമ്മില്‍ നിന്നു പുറത്താക്കി.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗമാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാവുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
പാര്‍ട്ടിയുടെ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ ഉള്‍പ്പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയതിനെ കുറിച്ച് അന്വേഷിച്ച പി.കരുണാകരന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.












Click it and Unblock the Notifications