കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും പടിഞ്ഞാറു ദിശയില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ദുര്‍ബലമായി. വ്യാഴാഴ്ചയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചു.
കണ്ണൂര്‍, തലശേരി, മാവേലിക്കര, മാനന്തവാടി എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴ വീതം ലഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലും കൊടുങ്ങല്ലൂരിലും രണ്ട് സെന്റിമീറ്റര്‍ വീതം മഴ ലഭിച്ചു.












Click it and Unblock the Notifications