വല്‍സന്‍ തില്ലങ്കേരിയ്ക്ക് താല്‍ക്കാലിക ജാമ്യം
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ യാക്കൂബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റിലായ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വല്‍സന്‍ തില്ലങ്കേരിയ്ക്ക് കോടതി താല്കാലിക ജാമ്യം അനുവദിച്ചു.
കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വ്യാഴാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചത്. ആഗസ്റ് നാല് വരെയാണ് ജാമ്യത്തിന്റെ കാലാവധി.
വല്‍സന്റെ പിതാവ് കൊച്ചാത്ത് ബാലന്റെ മരണാന്തരചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ഇടക്കാലജാമ്യം അനുവദിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബുധനാഴ്ചയാണ് പിതാവ് കൊച്ചാത്ത് ബാലന്‍ മരിച്ചത്.
ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് തലശ്ശേരി സബ് ജയിലില്‍ കഴിയുകയായിരുന്ന വല്‍സനെ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വിട്ടയച്ചു. യാക്കൂബിനെ കൊലപ്പെടുത്തുന്നതിനായി ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ജൂലൈമൂന്നിനാണ് വല്‍സനെ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications