ലെബനണില്‍ ബോംബാക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു
ദില്ലി: ലബനണില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. ഒറീസ സ്വദേശി ദേവേഷ് കുമാര്‍ സ്വെയ്നാണ് മരിച്ചത്.
മൂന്ന ദിവസം മുമ്പ് സ്വെയന്‍ ജോലി ചെയ്യുന്ന ഗ്ലാസ് ഫാക്ടറിക്കു നേരെയുണ്ടായ ബോംബാക്രമണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് സ്വെയിന്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെ കാണാതായി. പിന്നീട് ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ കണ്ടെത്തി.
പരിക്കേറ്റ മറ്റ് മൂന്ന് പേരില്‍ ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് രണ്ട് പേരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെകയിലെ ഗ്ലാസ് ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. യുദ്ധ സമാനമായ സ്ഥിതി വിശേഷത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ഫാക്ടറി അടച്ചിട്ടിരുന്നു. ജോലിക്കാര്‍ ഒഴിഞ്ഞുപോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് ബോംബ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications