സൗദിയില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു
റിയാദ്: വാഹനാപകടത്തില്‍ പെട്ട് സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട മൂന്ന് മലയാളികള്‍ മരിച്ചു.
വാട്ടര്‍ഗേറ്റ് പത്രാധിപര്‍ പത്തനംതിട്ട വെട്ടിപ്രം അഷറഫ് മന്‍സിലില്‍ ടി.എ ഖാദറിന്റെ മകന്‍ അനീഷിന്റെ ഭാര്യ സജീന(30), മകന്‍ നൗഫല്‍(3), കുടുംബസുഹൃത്തും അയല്‍വാസിയുമായ കോട്ടയം താഴത്തങ്ങാടി ആലുംമൂട് വെള്ളാപ്പഴത്തില്‍ ടി.എം ഹബീബിന്റെ മകന്‍ ഹാത്തിബ്(10)എന്നിവരാണ് മരിച്ചത്.
ഹബീബ്, ഭാര്യ ബുഷറ, മകള്‍ ബിസ്മി, സജീനയുടെ മൂത്തമകന്‍ നസീബ് എന്നിവര്‍ക്ക് പരുക്കുണ്ട്. തായിഫില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ റിയാദില്‍ സംസ്കരിച്ചേയ്ക്കും.
ബന്ധുക്കള്‍ക്കൊപ്പം നാട്ടിലായിരുന്ന നൗഫലിനെ മക്കയില്‍ ഉംറയ്ക്കു കൊണ്ടുപോകാനായി 12 ദിവസം മുന്‍പാണ് റിയാദില്‍ എത്തിച്ചത്. അവധിക്കു നാട്ടിലെത്തിയ സഹൃത്തുക്കളാണ് നൗഫലിനെകൊണ്ടുവന്നത്.
റിയാദിലെ സഫാ പോളി ക്ലിനിക്കില്‍ ജോലിചെയ്യുന്ന സജീന, സൗദിയിലെ മികച്ച നഴ്സിനുള്ള കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം നേടിയിട്ടുണ്ട്. ഭര്‍ത്താവ് അനീഷ് റിയാദിലെ കമ്പ്യൂട്ടര്‍സ്ഥാനത്തിലാണ് ജോലിചെയ്യുന്നത്.
ആലുംമൂടിലെ വ്യാപാരിയായ മുഹമ്മദു കുഞ്ഞിന്റെ മകനായ ഹബീബ് രണ്ടരമാസം മുമ്പാണ് നാട്ടില്‍നിന്ന് മടങ്ങിയെത്തിയത്.












Click it and Unblock the Notifications