കൊച്ചിയില്‍ ആന്ത്രാക്സ് രോഗം
കൊച്ചി: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ആന്ത്രാക്സ് രോഗബാധ കണ്ടെത്തി. കൂത്താട്ടുകുളത്ത് കൃഷ്ണന്‍കുട്ടിയുടെ വീട്ടിലെ രണ്ട് പശുക്കള്‍ ചത്തിരുന്നു.
തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്നോസിസ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.
ഈ പ്രദേശത്ത് എവിടെയെങ്കിലും പശുക്കള്‍ ചത്തിരുന്നോവെന്നും സംസ്ഥാനത്ത് എവിടെയെങ്കിലും ആന്ത്രാക്സ് രോഗം ഉണ്ടോയെന്നും അറിയാന്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രമുഖ കന്നുകാലി ചന്തകളിലൊന്ന് കൂത്താട്ടുകുളത്താണ്. ഇവിടെ രോഗം കണ്ടെത്തിയതോടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പരന്നിരിക്കുകയാണ്.












Click it and Unblock the Notifications