മലബാറിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും: ശ്രീമതി
കോഴിക്കോട്: മലബാറില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ മലബാറിന്റെ പിന്നോക്കാവസ്ഥമാറ്റാന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി.
എല്ലാ ഭരണവിഭാഗങ്ങളുടെയും സഹകരണവും കൂട്ടായ പരിശ്രമവും ഉണ്ടെങ്കിലേ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജില്‍ പുതിയതായി നിര്‍മ്മിച്ച സെമിനാര്‍ ഹാളിന്റെയും കമ്പ്യൂട്ടന്‍ ലാബിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഹോമിയോ കോളജില്‍ ആണ്‍കുട്ടികളുടെ ഹോസ്റല്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ലോകത്തിലെതന്നെ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന ഡോക്ടര്‍മാരും നഴ്സുമാരും കേരളത്തില്‍ നിന്നുള്ളവരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications