നിഴല്‍പൊലീസ് സംവിധാനം: പതിനായിരത്തോളം കേസുകള്‍
ആലപ്പുഴ: സംസ്ഥാന പൊലീസില്‍ പുതിയതായി ആരംഭിച്ച നിഴല്‍ പോലീസ് (ഷാഡോ പൊലീസ്) സംവിധാനം വഴി സംസ്ഥാനത്തൊട്ടാകെ പതിനായിരത്തോളം കേസുകള്‍ രജിസ്റര്‍ ചെയ്തു.
സ്തീകളെ ശല്യം ചെയ്യുന്നവര്‍ക്കും പൂവാലന്‍മാര്‍ക്കും എതിരെയാണ് ഈ കേസുകളില്‍ ഭൂരിപക്ഷവും രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഡിജിപിയുടെ പ്രത്യേക സര്‍ക്കുലറിനെത്തുടര്‍ന്ന് അഞ്ച് ദിവസം മുമ്പാണ് സംസ്ഥാനത്തെ മുഴുവന്‍ പൊസീസ് സ്റേഷനുകളിലും ഈ സംവിധാനം ആരംഭിച്ചത്.
പത്തുദിവസത്തേയ്ക്ക് ഇത് നടപ്പാക്കാനാണ് നിര്‍ദ്ദേശം. ഒരു വനിതാപൊലീസ് കോണ്‍സ്റബിള്‍, ലോക്കല്‍ പൊലീസിലെ ഒരുദ്യോഗസ്ഥന്‍, എആര്‍ ക്യാമ്പിലെ ഒരു പൊലീസുകാരന്‍ എന്നിവരടങ്ങിയതാണ് നിഴല്‍ പൊലീസ്.
ജില്ലയുടെ ചുമതലയുള്ള ഓരോ ഡിവൈഎസ്പിമാര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടച്ചുമതല. സ്കൂളുകള്‍, കോളജുകള്‍, ആശുപത്രി പരിസരം, പ്രധാന ബസ് സ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് നിഴല്‍പൊലീസ് നിലയുറപ്പിക്കുക. വേഷം മാറിയെത്തുന്ന ഇവര്‍ സ്ഥലം നീരീക്ഷിച്ചശേഷം തൊട്ടടുത്ത കണ്‍ട്രോള്‍ റൂമിലേയ്ക്കോ പൊലീസ് സ്റേഷനിലേയ്ക്കോ വിവരം നല്‍കും.
ആലപ്പുഴ ടൗണില്‍ മാത്രമായി അഞ്ച് ദിവസത്തിനുള്ളില്‍ 50കേസുകള്‍ രജസ്റര്‍ ചെയ്തുകഴിഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്നതിനെ കണക്കിലെടുത്താണ് പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്.
വേഷം മാറിനില്‍ക്കുന്ന നിഴല്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ കണ്ടാല്‍ സല്യൂട്ട് ചെയ്യണമെന്നില്ല. നിരീക്ഷണത്തില്‍ പിടിയിലാകുന്നവര്‍ക്ക് താക്കീത് നല്‍കുന്നതിനൊപ്പം കോടതിയില്‍ ഹാജരായി പിഴയടയ്ക്കുന്നതിനുള്ള രസീതും നല്‍കുന്നുണ്ട്.












Click it and Unblock the Notifications