Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെബനണില്‍ നിന്ന് മലയാളികള്‍ തിരിച്ചെത്തി

കൊച്ചി: ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുന്ന ലെബനണില്‍ നിന്ന് ഒഴിപ്പിച്ച മലയാളികള്‍ കേരളത്തിലെത്തി.

ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി അന്താരഷ്ട്ര വിമാനത്താവളത്തിലെത്തിയ സംഘത്തെ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് സ്വീകരിച്ചു. രണ്ട് സംഘം മലയാളികളാണ് വ്യത്യസ്ത സമയങ്ങളിലായി എത്തിയത്.

എട്ട് പേരടങ്ങുന്ന ആദ്യസംഘം പുലര്‍ച്ചെ 4.15നും രണ്ട് പേരടങ്ങുന്ന രണ്ടാമത്തെ സംഘം രാവിലെ 7.30നുമാണ് എത്തിയത്. തിരിച്ചെത്തിയവരെ വീടുകളിലെത്തിച്ചു. 341 പേരടങ്ങിയ ഇന്ത്യന്‍ സംഘം വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെത്തിയിരുന്നു.

സൈപ്രസില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. ചെന്നൈയില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഇവരെ സ്വീകരിച്ചു.

ഇന്ത്യന്‍ സംഘത്തിന്റെ യാത്രാചെലവുകള്‍ എല്ലാം സര്‍ക്കാരാണ് വഹിച്ചത്. ലബനണില്‍ ഇനിയും മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് തിരിച്ചെത്തിയ സംഘം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+