സ്കൂള്‍ ബസ് ഓട്ടോയിലിടിച്ച് രണ്ട് പേര്‍ മരിച്ചു
കൊല്ലം: കൊല്ലത്ത് സ്കൂള്‍ ബസ് ഓട്ടോയിലിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
നഗരത്തില്‍ കരിക്കോടിനടുത്ത് പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളിന്റെ ബസാണ് ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്.
കുരീപ്പുള വാഴപ്പള്ളി കിഴക്കതില്‍ ജയകുമാര്‍(34), നഗരത്തിലെ ടെക്സ്റൈല്‍ ജീവനക്കാരന്‍ വേലുസ്വാമി(55) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ ബസ്സിലുണ്ടായിരുന്ന കുട്ടികള്‍ക്കാര്‍ക്കും അപകടം പറ്റിയിട്ടില്ല.












Click it and Unblock the Notifications