പൊന്നാനിയില്‍ കെട്ടിടം തകര്‍ന്ന് രണ്ട് മരണം
മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു.
പൊന്നാനി ചമ്രവട്ടം ജങ്ഷനിലാണ് നിര്‍മ്മാണത്തിനിടെ മൂന്ന് നിലയുള്ള കെട്ടിടം തകര്‍ന്ന് വീണത്. ഈശ്വരമംഗലം ശ്മശാനത്തിനടുത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് നാല്‍പതിലേറെ തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications