എയ്ഡഡ് സ്കൂള്‍, കോളജ് അധ്യാപക നിയമനം പിഎസ്സിക്ക് വിടണം
തിരുവനന്തപുരം: എയ്ഡഡ്, സ്കൂള്‍ കോളജ് അധ്യാപക നിയമനം പിഎസ്സിക്ക് വിടണമെന്ന് പിഎസ്സി ചെയര്‍മാന്‍ ഗംഗാധരക്കുറുപ്പ് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ അയയ്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പഠിച്ചുവരികയാണ്. പിഎസ്സിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ കാര്യക്ഷമമാണ്. ലിസ്റുകള്‍ കൃത്യസമയത്ത് പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് ഗംഗാധരക്കുറുപ്പ് പറഞ്ഞു.
പിഎസ്സിയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തെ കുറിച്ച് അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്സിയുടെ സുവര്‍ണ ജൂബിലി ആറു മാസം നീണ്ടുനില്‍ക്കുന്ന പരിപാടിയായി ആഘോഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications