കണ്ണൂരില്‍ ബസിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു
കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ബസിന് തീപ്പിടിച്ച് ഡ്രൈവറും ക്ലീനറും വെന്തുമരിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു.
കണ്ണൂര്‍ ജില്ലാ ആസ്പത്രിക്ക് സമീപം കന്റോണ്‍മെന്റ് സ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സാണ് തീപ്പിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമമണിയോടെയാണ് സംഭവം. ബസിനുള്ളില്‍ ഉറങ്ങികിടക്കുകയായിരുന്ന ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി ചിന്നസ്വാമി (48), ക്ലീനര്‍ ഊട്ടി സ്വദേശി സന്തോഷ് (21) എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍-കോയമ്പത്തൂര്‍ റൂട്ടിലോടുന്ന സിറ്റിലൈറ്റ്സ് എന്ന ബസിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്ന് കരുതുന്നു.












Click it and Unblock the Notifications