Get Updates
Get notified of breaking news, exclusive insights, and must-see stories!

എംബിബിഎസ് ആദ്യ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചു

തിരുവനനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. 1700 സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ലിസ്റാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി.എസ് മാവോജി ഞായറാഴ്ച രാവിലെ പുറപ്പെടുവിച്ചത്.

പുതിയ സ്വാശ്രയ നിയമമനുസരിച്ച് 70:30 എന്ന അനുപാതത്തിലാണ് ലിസ്റ് തയ്യാറാക്കിയിട്ടുള്ളത്. അലോട്ട്മെന്റ് ലഭിച്ചവര്‍ തിങ്കള്‍, ചൊവ ദിവസങ്ങളില്‍ പരീക്ഷാ ഫീസ് അടയ്ക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

25-ാം തീയതിക്കകം അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ലിസ്റ് പുറത്തിറക്കിയത്.

സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് അസോസിയേഷനും നഴ്സിംഗ് കോളജ് അസോസിയേഷനും നല്‍കിയ ഹര്‍ജിയിന്മേലാണ് പ്രവേശനം 50:50 എന്ന അനുപാതത്തില്‍ നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായത്. ഈ വിധി മെഡിക്കല്‍ സീറ്റുകളില്‍ നടപ്പാക്കേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പകരം സ്വാശ്രയ നിയമം അനുസരിച്ച് 70:30 എന്ന അനുപാതത്തില്‍ ലിസ്റ് പുറപ്പെടുവിച്ചു.

ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലുകള്‍ വ്യാഴാഴ്ച ഡിവിഷന്‍ ബഞ്ച് പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+