Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ അക്രമം അനാവശ്യം: വെളിയം

കണ്ണൂര്‍: സ്വാശ്രയ കോളജ് പ്രശ്നത്തില്‍ എസ്എഫ്ഐയുടെ അക്രമസമരം അനാവശ്യമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

സ്കൂളുകളും ഓഫീസുകളും ആക്രമിക്കുകയും സര്‍ക്കാര്‍ ഓഫീസുകളില്‍ അതിക്രമം കാണിക്കുകയം ചെയ്തു. ബസ് തല്ലിപ്പൊളിക്കുകയും കാറുകള്‍ കത്തിക്കുകയും ചെയ്തു. ഈ ദുര്‍വാസന നന്നല്ലെന്നും അത് അപകടമാണെന്നും വെളിയം ഓര്‍മിപ്പിച്ചു.

അതേ സമയം സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്യ്രം അനുവദിക്കാന്‍ പാടില്ലെന്നും വെളിയം പറഞ്ഞു. സര്‍വകലാശാല സിന്റിക്കേറ്റുകളില്‍ രാഷ്ട്രീയക്കാരുടെ മേധാവിത്തം പാടില്ല. വിദ്യാഭ്യാസ വിദഗ്ധരെയാണ് സിന്റിക്കേറ്റുകളില്‍ ഉള്‍പ്പെടുത്തേണ്ടത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിരു കവിഞ്ഞ വിഭാഗീയത പാടില്ല. നാട്ടിന്‍പുറങ്ങളില്‍ പോലും മാഫിയാസംഘങ്ങള്‍ വളരുന്ന സാഹചര്യത്തില്‍ നിയമവ്യവസ്ഥ കാര്യക്ഷമമാക്കണം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കണമെന്നും വെളിയം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+