Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ നിലപാട് ഇരട്ടത്താപ്പ്: എസ്എഫ്ഐ

ദില്ലി: സ്വാശ്രയ നിയമത്തിനെതിരെയുള്ള സമരത്തില്‍ സിപിഐയും സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയും വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു.

ഭരണത്തില്‍ പങ്കാളിയാവുകയും അതേസമയം സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന സിപിഐയുടെ നിലപാട് ആ പാര്‍ട്ടിയുടെ സത്യസന്ധതയില്ലായ്മയോ കാപട്യമോ ആണ്. സ്വാശ്രയ നിയമം സംബന്ധിച്ച ചര്‍ച്ചകളില്‍ സിപിഐയും പങ്കെടുത്തതാണ്. എന്നാല്‍ പിന്നീട് വിരുദ്ധമായ ആരോപണങ്ങളുമായി സിപിഐയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയും രംഗത്തെത്തുകയായിരുന്നു. സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായിട്ടുള്ള സമീപനമാണ് സ്വാശ്രയ നിയമത്തിലുള്ളതെന്ന നിലപാട് എഐഎസ്എഫ് സ്വീകരിക്കുമ്പോള്‍ നിയമത്തിലൂടെ മാനേജ്മെന്റുകളെ വല്ലാതെ ഉപദ്രവിക്കുന്നുവെന്നൊരു സമീപനമാണ് സിപിഐയുടേത്. ഇത് ഇരട്ടത്താപ്പാണ്.

എസ്എഫ്ഐയെ സിപിഎം ശാസിക്കുന്ന പതിവ് ഇല്ല. അങ്ങനെ എസ്എഫ്ഐയെ ശാസിക്കാനുള്ള അധികാരം സിപിഎമ്മിനില്ല്ല. എന്നാല്‍ എസ്എഫ്ഐയില്‍ സിപിഎമ്മിന്റെ നിരവധി പാര്‍ട്ടിയംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ വിളിച്ച് സിപിഎമ്മിന് അവരുടെ അഭിപ്രായം പറയാം.

പ്രവേശനം സംബന്ധിച്ച രേഖകള്‍ നല്‍കില്ലെന്ന സ്വാശ്രയ മാനേജ്മെന്റുകളുടെ ധിക്കാരം സര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കരുത്. ഇവരുടെ പക്കല്‍ നിന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാഗേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+