ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ തീവ്രത 6.6 ആണ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സമയം 12.52ഓടെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തേനോഷ്യയില്‍ 596 പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications