സൂചിക തിരികെ കയറി; 129 പോയിന്റ് ഉയര്‍ന്നു
മുംബൈ: ആദ്യത്തെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ 10,000 പോയിന്റിന് താഴേക്കു പോയ മുംബൈ ഓഹരി സൂചിക തിരികെ കയറി. വന്‍ഇടിവിനു ശേഷം 129 പോയിന്റ് ഉയര്‍ച്ചയോടെയാണ് തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത്.
ആഗോള പ്രവണതകളുടെ പശ്ചാത്തലത്തില്‍ തുടക്കത്തില്‍ വന്‍ഇടിവുണ്ടായെങ്കിലും ബാങ്കിംഗ് ഓഹരികള്‍ വ്യാപകമായി നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് വിപണി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 9900നു താഴേക്കു വരെ പോയ വിപണി 129.46 പോയിന്റ് നേട്ടത്തോടെ 10,215.37ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 41 പോയിന്റ് ഉയര്‍ന്ന് 2986ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications