മുംബൈ സ്ഫോടനം: ഡോക്ടര്‍ അറസ്റില്‍
മുംബൈ: ജൂലൈ പതിനൊന്നിന് 200പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റിലായി.
ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനാണെന്ന് സംശയിക്കപ്പെടുന്ന യൂനാനി ഡോക്ടര്‍ തന്‍വീര്‍ അന്‍സാരി എന്നായാളെയാണ് മുംബൈ പൊലീസിലെ ആന്റി ടെറര്‍ സ്ക്വാഡ് അറസ്റ് ചെയ്തത്.
ഇതോടെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റിലായവരുടെ എണ്ണം നാലായി. ഞായറാഴ്ച രാത്രി ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ് ചെയ്ത ഇയാളെ പിന്നീട് ആന്റ് ടെറര്‍ സ്ക്വാഡിന് കൈമാറുകയായിരുന്നു.
പാക്കിസ്ഥാനില്‍ നിന്ന് ഇയാള്‍ക്ക് ആയുധോപയോഗത്തിലും ബോംബ്, മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇയാള്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടോ എന്നകാര്യത്തിലും പൊലീസിന് സംശയമുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ജൂലൈ 21നാണ് മറ്റ് മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications