സൂഫിയ മദനിയ്ക്ക് ജാമ്യം ലഭിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയ്ക് കോയമ്പത്തൂര്‍ മൂന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജാമ്യമനുവദിച്ചു.
വാറന്റ് പുറപ്പെടുവിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് സൂഫിയ കോടതിയില്‍ കീഴടങ്ങിയത്. 2002ലാണ് ഭര്‍ത്താവിനെക്കാണാന്‍ ജയിലില്‍ പോവുമ്പോല്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് അകത്ത് കൊണ്ടുപോയതിന് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 353, 354, 506 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് സുഫിയക്കെതിരെ ചുമത്തിയത്. ഈ കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് സൂഫിയ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ സൂഫിയയോട് മുന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജൂലൈ അഞ്ചിന് കോടതി ഉത്തരവിട്ടു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ തിങ്കളാഴ്ച കീഴടങ്ങിയത്.
കേസില്‍ വാദം നടക്കുന്ന എല്ലാ ദിവസങ്ങളിലും കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് ജഡ്ജി സൂഫിയയ്ക്ക് ജാമ്യം അനുവദിച്ചത്. കേസ് ആഗസ്റ് 11ലേയ്ക്ക് നീട്ടിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications