കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ് ജയിലില്‍ റിമാന്റ് പ്രതി മരിച്ച നിലയില്‍

  • By Staff
Google Oneindia Malayalam News

മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ റിമാന്റിലായിരുന്ന എക്സൈസ് കേസിലെ പ്രതി തിങ്കളാഴ്ച രാവിലെ മരിച്ചു. നൂറനാട് സ്വദേശി പ്രസന്നനെയാണ് തിങ്കളാഴ്ച വെളുപ്പിന് 5.15ഓടെ മരിച്ച നിലയില്‍ കണ്ടത്.

നൂറനാട് വടക്കേവിള വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ പ്രസന്നനെ പൊലീസ് ജൂലൈ 20നാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അര മണിക്കൂര്‍ മുമ്പേ പ്രസന്നന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

റിമാന്‍ഡിലായ പ്രസന്നന്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. അസുഖത്തെ തുടര്‍ന്ന് പ്രസന്നനെ രണ്ട് ദിവസം മുന്‍പ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട പ്രസന്നനെ തിങ്കളാഴ്ച വീണ്ടും മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകേണ്ടതായിരുന്നു എന്നു പൊലീസ് അറിയിച്ചു.

പ്രസന്നന്റെ ദേഹത്ത് ചില മുറിവുകള്‍ ഉള്ളത് നേരത്തേയുള്ളതാണെന്ന് പൊലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X