ബ്രെയില്‍ സാക്ഷരത നടപ്പാക്കും: ബേബി
മലപ്പുറം: മലപ്പുറം ജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ ബ്രെയില്‍ സാക്ഷരതാ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം. എ ബേബി പറഞ്ഞു.
ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ തുടര്‍ വിദ്യാഭ്യാസ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ കേരളം മാതൃകയായതില്‍ പ്രധാനഘടകം ഇവിടത്തെ സാക്ഷരതാ പ്രവര്‍ത്തനമാണ്. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയെന്ന് ലോകത്തെ അറിയിച്ചിത് മലപ്പുറത്തെ അയുഷുമ്മയാണ്.
മറ്റെല്ലാ സംരംഭങ്ങളും വിജയിക്കുന്നതില്‍ നിശബ്ദവും നിസ്വാര്‍ത്ഥവുമായി പ്രവര്‍ത്തിക്കുന്ന നിരവധി പേരെപോലെ ബ്രെയില്‍ സാക്ഷരതാ പദ്ധതി വിജയിപ്പിക്കുന്നതിന് പ്രേരക്മാരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ബേബി പറഞ്ഞു.
മികച്ച ബ്രെയില്‍ പഠനകേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട പെരിന്തല്‍മണ്ണ പഠന കേന്ദ്രത്തിനുള്ള സമ്മാനം ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു. പഠിതാക്കള്‍ക്കുള്ള സഹായവിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.












Click it and Unblock the Notifications