കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം-തിരുവനന്തപുരം ഇലക്ട്രിക് ട്രെയിന്‍ ആഗസ്റില്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ആഗസ്റ് പകുതിയോടെ സര്‍വ്വീസ് ആരംഭിക്കും.

ഇലക്ട്രിക് ട്രെയിനില്‍ സര്‍വ്വീസ് ആരംഭിക്കുന്നതോടെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് നാല് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയും. മുപ്പത് മിനിറ്റാണ് ഇതുകൊണ്ടുണ്ടാകുന്ന സമയലാഭം.

ഇതേ റൂട്ടില്‍ ഇരട്ടപ്പാത തയ്യാറാകാന്‍ അഞ്ചുവര്‍ഷത്തെ കാലതാമസം വേണ്ടിവരും. ഇരട്ടപ്പാത വന്നാല്‍ എറണാകുളത്തുനിന്നും തിരുവനന്തപുരത്തെത്തെനാളുള്ള സമയം മൂന്നരമണിക്കൂറായി ചുരുങ്ങും.

നിലവില്‍ ഒരു മിനിറ്റ് അനുവദിച്ച സ്റോപ്പുകളില്‍പ്പോലും പത്തുമിനിറ്റ് താമസമുണ്ടാകുന്നുണ്ടെന്ന് ദക്ഷിണ റെയില്‍വേ വക്താക്കള്‍ പറഞ്ഞു. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ തുടര്‍ച്ചയായ ക്രോസിംഗ് മൂലം ഇപ്പോള്‍ ഒരു മണിക്കൂര്‍ വരെ താമസിച്ചാണ് പാസഞ്ചര്‍ വണ്ടികള്‍ ഓടുന്നത്.

പാത ഇരട്ടിപ്പിക്കലിന് വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്ന് റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. വൈദ്യതീകരണം പൂര്‍ത്തിയായതോടെ കൂടുതല്‍ സ്റോപ്പുകള്‍ക്ക് സമ്മര്‍ദ്ദം ഏറിവരുന്നുണ്ട്.

പുതിയ സ്റോപ്പുകള്‍ അനുവദിച്ചാല്‍ ഇനിയും യാത്രാ ദൈര്‍ഘ്യം കൂടും. അതിനിടെ മുളന്തുരുത്തി മുതല്‍ കോട്ടയംവരെ പാത ഇരട്ടിപ്പിക്കല്‍ നടപടികള്‍ അനിശ്ചിതമായി ഇഴയുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X