ആവശ്യമെങ്കില്‍ സ്വാശ്രയ നിയമം ഭേദഗതി ചെയ്യും: വി.എസ്
കോഴിക്കോട്: സ്വാശ്രയ കോളജ് മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെങ്കില്‍ സര്‍ക്കാര്‍ പാസാക്കിയ പുതിയ സ്വാശ്രയ നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
വിവിധ വിഭാഗങ്ങളും സംഘടനകളും ഉന്നയിക്കുന്ന പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം ആലോചിക്കുകയുള്ളു-അദ്ദേഹം വ്യക്തമാക്കി.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിടുന്ന കാര്യം ചിന്തിച്ചിട്ടില്ല. എയ്ഡഡ് സ്കൂളികളിലെയും കോളജുകളിലെയും അധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന പിഎസ്സി ചെയര്‍മാന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി അടുത്തമാസം 3,4തിയ്യതികളില്‍ തിരുവനന്തപുരത്ത് ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വി.എസ് അറിയിച്ചു.












Click it and Unblock the Notifications