എസ്എഫ്ഐ ഇന്റര്‍വ്യൂ തടസ്സപ്പെടുത്തി
കണ്ണൂര്‍: സ്വാശ്രയ എന്‍ജിനീയറിംഗ് കോളജിലേയ്ക്ക് നടത്താനിരുന്ന പ്രവേശന ഇന്റര്‍വ്യൂ എസ്എഫ്ഐ തടഞ്ഞു.
പയ്യന്നൂര്‍ കോറോത്ത് എസ്എന്‍ സ്വാശ്രയ എന്‍ജനീയറിംഗ് കോളജിനുവേണ്ടിയുള്ള ഇന്റര്‍വ്യൂആണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
തിങ്കളാഴ്ച രാവിവെ കണ്ണൂര്‍ തളാപ്പിലുള്ള കോളജ് ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഈവിവരമറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ച് ഇന്റര്‍വ്യൂ തടസ്സപ്പെടുത്തുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇന്റര്‍വ്യൂ മാറ്റിവെച്ചു. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയെന്നു പറഞ്ഞ് കോളജ് അധികൃതര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ മറികടന്ന് ഇന്റര്‍വ്യൂ നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇന്റര്‍വ്യൂ തടഞ്ഞതെന്ന് എസ്എഫ്ഐ ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications