പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
തിരുവനന്തപുരം: കര്‍ക്കിടക വാവു ദിനമായ തിങ്കളാഴ്ച പതിനായിരങ്ങള്‍ പിതൃക്കള്‍ക്ക് ബലി തര്‍പ്പണം നടത്തി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിലും ശംഖുമുഖം കടപ്പുറത്തും ആലുവ പെരിയാര്‍ തീരത്തെ ശിവരാത്രി മണപ്പുറത്തും ഭാരതപുഴയുടെ തീരത്തും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.
കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമായ തിരുവല്ലത്ത് ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കടലാക്രമണം മൂലം ശംഖുമുഖം കടപ്പുറത്തെ ചെറിയൊരു ഭാഗത്തു മാത്രമേ ബലിതര്‍പ്പണം നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലും മണപ്പുറങ്ങളിലും ആയിരങ്ങള്‍ ബലിതര്‍പ്പണം അനുഷ്ഠിച്ചു.












Click it and Unblock the Notifications