മുംബൈ സ്ഫോടനം: ഒരു മലയാളി കൂടി മരിച്ചു
മുംബൈ: മുംബൈയില്‍ ജൂലൈ 11നുണ്ടായ സ്ഫോടനത്തില്‍ ഒരു മലയാളി കൂടി മരിച്ചു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുളിങ്കുന്ന് കണ്ണാടി കൊരട്ടിവീട്ടില്‍ ബെന്നി ജോസഫ് ആണ് മരിച്ചത്.
ഇതോടെ മുംബൈ സ്ഫോടനങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ലോക്കല്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തിലാണ് ബെന്നി ജോസഫിന് പരിക്കേറ്റത്. വീലേപാര്‍ലെ നാനാവതി ആശുപത്രിയിലായിരുന്നു അന്ത്യം.
ഭായിന്ദര്‍ ഈസ്റ് നവഘര്‍ റോഡില്‍ താമസിച്ചിരുന്ന ബെന്നിയുടെ സംസ്കാരം ബുധനാഴ്ച നടക്കും.
ബെന്നിയുടെ ചികിത്സാ ചെലവ് കേരള സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ബെന്നിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നാനാവതി ആശുപത്രിയിലേക്കു മാറ്റിയത്.












Click it and Unblock the Notifications